Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sureshgopi

ദാ വന്നു ദേ പോയി; സ്കൂ​ള്‍ ക​ലോ​ത്സ​വവേദിയിൽ സു​രേ​ഷ് ഗോ​പിയുടെ മി​ന്ന​ൽ സ​ന്ദ​ര്‍​ശ​നം

തൃ​ശൂ​ര്‍: സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ​വേ​ദി​യി​ൽ കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ്‍​ഗോ​പി മി​ന്ന​ൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സു​രേ​ഷ് ഗോ​പി തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മു​ഖ്യ​വേ​ദി​യി​ലെ​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്.

തു​ട​ർ​ന്ന് ഊ​ട്ടു​പു​ര​യും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു. 2026ലെ ​തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ ക​ര്‍​ട്ട​ൻ റെ​യ്സ​റാ​യി​രി​ക്കും ക​ലോ​ത്സ​വ​മെ​ന്നും പൂ​രം കാ​ണു​ന്ന​പോ​ലെ ലോ​കം മു​ഴു​വ​ൻ ക​ലോ​ത്സ​വ​വും ഏ​റ്റെ​ടു​ക്കു​മെ​ന്നും സു​രേ​ഷ്‍​ഗോ​പി പ​റ​ഞ്ഞു.

ക​ലോ​ത്സ വേ​ദി​ക​ളു​ടെ പേ​രു​ക​ളി​ൽ നി​ന്ന് താ​മ​ര ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ലും സു​രേ​ഷ്‍​ഗോ​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. താ​മ​ര​യി​ൽ എ​ങ്ങ​നെ​യാ​ണ് രാ​ഷ്ട്രീ​യം കാ​ണാ​ൻ ക​ഴി​യു​ന്ന​ത്? സം​ഘാ​ട​ക​രെ ആ​രെ​ങ്കി​ലും വ​ഴി​തെ​റ്റി​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത.

ക​ല​യു​ടെ ലോ​ക​ത്ത് രാ​ഷ്ട്രീ​യം കാ​ണേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബു​ധ​നാ​ഴ്ച മു​ത​ൽ 18വ​രെ​യാ​ണ് 64-ാംമ​ത് സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വം.

Latest News

Corehub Up